സംസ്ഥാന സ്‌കൂൾ കലോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം

Update: 2025-01-04 04:00 GMT

മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് തുടക്കമാവും. കൂടാതെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എംടി – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനവും നിർവഹിക്കുന്നതാണ്. കിഴക്കേകോട്ട മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രംവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും കെഎസ്ആർടിസിയോ സ്വകാര്യ ബസുകളോ സർവീസ് നടത്താൻ അനുവദിക്കുന്നതല്ല.

ട്രാഫിക്ക് നിയന്ത്രണം

സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന ഇന്ന് മുതൽ എട്ട് വരെ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കിഴക്കേകോട്ട മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രംവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും കെഎസ്ആർടിസിയോ സ്വകാര്യ ബസുകളോ സർവീസ് നടത്താൻ അനുവദിക്കുന്നതല്ല. ഈ ഭാഗങ്ങളിൽ നിന്ന് സർവീസ് നടത്തിയിരുന്ന ബസ് ‌അട്ടക്കുളങ്ങര, വെട്ടിമുറിച്ച കോട്ട, കോട്ടയ്ക്കകം എന്നിവിടങ്ങളിലുള്ള പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നുമാണ് ഇനി സർവീസ് നടത്തുക.

കൂടാതെ ഇന്ന് സെക്രട്ടേറിയറ്റിന് മുൻവശത്തും സെൻട്രൽ സ്റ്റേഡിയത്തിന് ചുറ്റിനും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമുണ്ടായിരിക്കില്ല. നിർദ്ദേശം നൽകിയിരിക്കുന്ന പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെ വേദികളുടെ സമീപ റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് ഡിസിപി അറിയിച്ചു. ഭക്ഷണശാല സ്ഥിതി ചെയ്യുന്ന പുത്തരിക്കണ്ടം മൈതാനത്തേക്ക് മത്സരാർത്ഥികളുമായി വരുന്ന സ്‌കൂൾ ബസുകൾ ഗാന്ധി പാർക്കിന് സമീപത്തുള്ള കെഎസ്ആർടിസിയുടെ ഗ്യാരേജിലാണ് പാർക്ക് ചെയ്യേണ്ടത്. ഔദ്യോഗികമായി മത്സരാർത്ഥികളുമായി വരുന്ന വാഹനങ്ങൾ മാത്രമെ കെഎസ്ആർടിസിയുടെ ഗ്യാരേജിൽ പാർക്ക് ചെയ്യുകയുള്ളൂ.

Tags:    

Similar News