ബലിപെരുന്നാള്‍: യുഎഇയിലെ ബാങ്കുകള്‍ക്ക് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ദുബായ്: ബലിപെരുന്നാള്‍ പ്രമാണിച്ച് യുഎഇയിലെ ബാങ്കുകള്‍ക്ക് ബാധകമായ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 തിങ്കളാഴ്ച മുതല്‍ 23 വ്യാഴാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയിലെ സാധാരണയുള്ള…

By :  Editor
Update: 2018-08-15 04:53 GMT

ദുബായ്: ബലിപെരുന്നാള്‍ പ്രമാണിച്ച് യുഎഇയിലെ ബാങ്കുകള്‍ക്ക് ബാധകമായ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 തിങ്കളാഴ്ച മുതല്‍ 23 വ്യാഴാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചയിലെ സാധാരണയുള്ള അവധിക്ക് ശേഷം ഓഗസ്റ്റ് 25 മുതല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. യുഎഇ സെന്‍ട്രല്‍ ബാങ്കാണ് അവധി സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

അവധി ദിനങ്ങളില്‍ പണത്തിന് ക്ഷാമം ഉണ്ടാകാതിരിക്കാന്‍ അവധി ദിനങ്ങളിലും എടിഎമ്മുകളില്‍ നോട്ടുകള്‍ നിറയ്ക്കാനുള്ള സംവിധാനം ഒരുക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 21നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. യുഎഇയിലെ സ്വകാര്യ മേഖലയിലും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 20 തിങ്കളാഴ്ച മുതല്‍ 22 ബുധനാഴ്ച വരെ മൂന്ന് ദിവസമാണ് സ്വകാര്യ മേഖലയ്ക്ക് അവധി അനുവദിച്ചിരിക്കുന്നത്. 23 മുതല്‍ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങും.

Similar News