സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ കൂട്ടത്തില്‍ ഇനി കോള്‍ഗേറ്റും

ബാംഗ്ലൂര്‍: ആഗോള ഉപഭോക്തൃ ഭീമനായ കോള്‍ഗേറ്റ് പാമോലീവ് ഇന്ത്യന്‍ സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്ന വിപണിയിലേക്ക് . ഇന്ത്യന്‍ കമ്പനിയായ ബോംബേ ഷേവിംഗ് കമ്പനിയുടെ 14 ശതമാനം ഓഹരികള്‍…

By :  Editor
Update: 2018-08-26 00:32 GMT

ബാംഗ്ലൂര്‍: ആഗോള ഉപഭോക്തൃ ഭീമനായ കോള്‍ഗേറ്റ് പാമോലീവ് ഇന്ത്യന്‍ സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്ന വിപണിയിലേക്ക് . ഇന്ത്യന്‍ കമ്പനിയായ ബോംബേ ഷേവിംഗ് കമ്പനിയുടെ 14 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു കൊണ്ടാണ് കോള്‍ഗേറ്റ് ഇന്ത്യയില്‍ സാന്നിധ്യമറിയിക്കുന്നത്.

കോള്‍ഗേറ്റിന്റെ ഓഹരികള്‍ ബോംബേ ഷേവിംഗ് കമ്പനി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, സാമ്പത്തിക ക്രയവിക്രയങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കോള്‍ഗേറ്റിന് പുറമേ ഫയര്‍സൈഡ് വെഞ്ച്വറും ഇടപാടില്‍ പങ്കാളികളാണ്. യുഎസ് ആസ്ഥാനമായുളള ഡോളാര്‍ ഷേവ് ക്ലബ്ബിന്റെ മാതൃകയില്‍ പുരുഷന്മാര്‍ക്കാവശ്യമായ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വിതരണക്കാരാണ് ബോംബേ ഷേവിംഗ് കമ്പനി.

ഷേവിംഗ്, ചര്‍മ്മ സംരക്ഷണം, ബാത്തിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ 32 ലധികം ഉല്‍പ്പന്നങ്ങളാണ് ബോംബേ ഷേവിംഗ് കമ്പനി പുറത്തിറക്കുന്നത്. കമ്പനിക്ക് 700 റീട്ടെയ്ല്‍ സ്റ്റോറുകള്‍ ഇന്ത്യയിലുണ്ട്. ഈ വ്യവസായ മേഖലയില്‍ 20 ശതമാനം വിപണി സാന്നിധ്യവും കമ്പനിക്കവകാശപ്പെടാവുന്നതാണ്.

Similar News