കേരളത്തെ കൈവിടാതെ യുഎഇ: 5മില്യണ്‍ ദിര്‍ഹം നല്‍കി ദുബായ് ഇസ്ലാമിക് ബാങ്ക്

ദുബായ്: വിദേശ സഹായം വേണ്ടായെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചു നില്‍ക്കുമ്‌ബോഴും കേരളത്തെ കൈവിടാതെ യുഎഇ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 5മില്യണ്‍ ദിര്‍ഹം (9,55,23,964.38 ഇന്ത്യന്‍ രൂപ) ദുബായ് ഇസ്ലാമിക്…

By :  Editor
Update: 2018-08-28 03:29 GMT

ദുബായ്: വിദേശ സഹായം വേണ്ടായെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചു നില്‍ക്കുമ്‌ബോഴും കേരളത്തെ കൈവിടാതെ യുഎഇ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 5മില്യണ്‍ ദിര്‍ഹം (9,55,23,964.38 ഇന്ത്യന്‍ രൂപ) ദുബായ് ഇസ്ലാമിക് ബാങ്ക് കൈമാറി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്റ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിന്റിനാണ് ബാങ്ക് തുക കൈമാറിയിരിക്കുന്നത്.

കേരളത്തിലെ സഹോദരങ്ങളുടെ ദുരിതമകറ്റാന്‍ ഈ തുക പൂര്‍ണമായും ഉപയോഗിക്കുമെന്ന് എംബിആര്‍സിഎച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍മാന്‍ പറഞ്ഞു.
മനുഷ്യരുടെ ദുരിതവും വേദനകളും അകറ്റാനുള്ള ഇത്തരം ശ്രമങ്ങളില്‍ പങ്കാളിയാവുന്നതില്‍ ബാങ്കിന് അഭിമാനമേയുള്ളൂവെന്നും ബാങ്ക് ബോര്‍ഡ് അംഗം അബ്ദുള്ള അല്‍ ഹംലി പറഞ്ഞു.

Similar News