പ്രളയബാധിതര്‍ക്കുള്ള കുടിവെള്ള വാഹനവുമായി മുങ്ങിയ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി

കൊച്ചി: പ്രളയബാധിത പ്രദേശത്ത് കുടിവെള്ളം എത്തിക്കാന്‍ മോട്ടര്‍ വാഹന വകുപ്പ് ചുമതലപ്പെടുത്തിയ ടാങ്കര്‍ ലോറി ഡ്രെവര്‍മാര്‍ കൃത്യം നിര്‍വ്വഹിക്കാതെ വാഹനവുമായി മുങ്ങി. ഇവരുടെ ലൈസന്‍സ് റദ്ദാക്കി. ടാങ്കര്‍ലോറി…

By :  Editor
Update: 2018-08-28 04:06 GMT

കൊച്ചി: പ്രളയബാധിത പ്രദേശത്ത് കുടിവെള്ളം എത്തിക്കാന്‍ മോട്ടര്‍ വാഹന വകുപ്പ് ചുമതലപ്പെടുത്തിയ ടാങ്കര്‍ ലോറി ഡ്രെവര്‍മാര്‍ കൃത്യം നിര്‍വ്വഹിക്കാതെ വാഹനവുമായി മുങ്ങി. ഇവരുടെ ലൈസന്‍സ് റദ്ദാക്കി. ടാങ്കര്‍ലോറി ഡ്രൈവര്‍മാരായ രമേശന്‍, അഖില്‍ എന്നിവരുടെ ലൈസന്‍സ് ആണ് എറണാകുളം ആര്‍ടിഒ പി ജോസ് സസ്‌പെന്റ് ചെയ്തത്.

പുത്തന്‍വേലിക്കര പ്രദേശത്ത് കുടിവെള്ളം എത്തിക്കാനായിരുന്നു ഇരുവരേയും അധികൃതര്‍ ചുമതലപ്പെടുത്തിയത്. നേരത്തെ ഈ ടാങ്കറുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത വാഹനങ്ങള്‍ ജല അതോറിറ്റിക്ക് കൈമാറിയിരുന്നു. സംഭവത്തില്‍ ശക്തമായ നടപടികള്‍ കൈക്കൊളളാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ ടാങ്കര്‍ ലോറികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും പലരും സഹകരിക്കുന്നില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു.

Similar News