ആലപ്പുഴയിലെ കുറച്ചു സ്‌കൂളുകള്‍ ഒഴികെ ബാക്കിയെല്ലാം നാളെ തുറക്കും

ആലപ്പുഴ: പ്രളയക്കെടുതിയില്‍ വലയുന്ന ആലപ്പുഴ ജില്ലയില്‍ നാളെ ഓണം അവധി കഴിഞ്ഞ് തുറക്കുക പകുതി സ്‌കൂളുകള്‍ മാത്രം. ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ പകുതിയില്‍ മാത്രമേ ക്ലാസുകള്‍…

By :  Editor
Update: 2018-08-28 05:46 GMT

ആലപ്പുഴ: പ്രളയക്കെടുതിയില്‍ വലയുന്ന ആലപ്പുഴ ജില്ലയില്‍ നാളെ ഓണം അവധി കഴിഞ്ഞ് തുറക്കുക പകുതി സ്‌കൂളുകള്‍ മാത്രം. ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ പകുതിയില്‍ മാത്രമേ ക്ലാസുകള്‍ ആരംഭിക്കൂ എന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ഈ മാസം 31ന് മുഴുവന്‍ സ്‌കൂളുകളും പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഓണം അവധിക്ക് ശേഷം ഓഗസ്റ്റ് 29ന് സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചിരുന്നു. തേസമയം ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ചിലതാണ് നാളെ തുറക്കാത്തത്. ഒന്നാം പാദ വാര്‍ഷിക പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്. പ്രളയത്തില്‍ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 31 നുള്ളില്‍ അവരവരുടെ സ്‌കൂളുകളില്‍ വിവരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ് എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Similar News