സൗദിയില്‍ സ്ത്രീകള്‍ക്ക് പൈലറ്റ് ലെസന്‍സിന് അനുമതി
റിയാദ്: സൗദി വ്യോമയാന ഏജന്‍സിയായ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ ) അഞ്ച് വനിതകള്‍ക്ക് പൈലറ്റ് ലൈസന്‍സ് നല്‍കും. സൗദിയില്‍ നൂറ്റാണ്ടുകളായ് നിലനിന്നിരുന്ന ഡ്രൈവിംഗില്‍…
റിയാദ്: സൗദി വ്യോമയാന ഏജന്‍സിയായ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ ) അഞ്ച് വനിതകള്‍ക്ക് പൈലറ്റ് ലൈസന്‍സ് നല്‍കും. സൗദിയില്‍ നൂറ്റാണ്ടുകളായ് നിലനിന്നിരുന്ന ഡ്രൈവിംഗില്‍ സ്ത്രീകള്‍ക്കുള്ള നിരോധനം നീക്കം ചെയ്തതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം. സൗദി അറേബ്യന്‍ എയര്‍ലൈനില്‍ ആയിരിക്കും ഇവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുക.
ഈ രംഗത്തെ സാങ്കേതിക മേഖലയില്‍ ഏതാനും വനിതാ ജീവനക്കാരുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണു ഈ തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു. സൗദി അറേബ്യയിലെ സാമ്ബത്തിക ഡൈവേഴ്‌സിഫിക്കേഷന്‍ പദ്ധതികളുടെ ഭാഗമായി സ്ത്രീകള്‍ക്ക് കുറെ ഏറെ അവസരങ്ങള്‍ തുറന്നു നല്‍കുന്നുണ്ട്. സൈനികര്‍, അതിര്‍ത്തി കാവല്‍ക്കാര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയ മേഖളകിലും വനിതകള്‍ക്ക് ജോലികള്‍ നല്‍കി തുടങ്ങിയിരുന്നു.