മയക്കുമരുന്ന് വേട്ട: ആറ് കോടിയുടെ ലഹരിവസ്തുകളുമായി മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്നു വേട്ട. ആറ് കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേരാണ് പിടിയിലായത്. എക്‌സൈസ് സംഘത്തിന്റെ നിര്‍ണ്ണായകമായ ഇടപെടലിലൂടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്.അട്ടക്കുളങ്ങരയ്ക്ക് സമീപം…

By :  Editor
Update: 2018-09-01 03:10 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്നു വേട്ട. ആറ് കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേരാണ് പിടിയിലായത്. എക്‌സൈസ് സംഘത്തിന്റെ നിര്‍ണ്ണായകമായ ഇടപെടലിലൂടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്.അട്ടക്കുളങ്ങരയ്ക്ക് സമീപം മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെ ആണ് പ്രതികളെ പിടികൂടിയത്.

ഇടുക്കി സ്വദേശികളായ ബിനോയ്, ഗോപി എന്നിവരാണ് മയക്കുമരുന്ന് കാറില്‍ കൊണ്ട് വന്നത്. തൂത്തുക്കുടി സ്വദേശി ആന്റണിക്ക് നല്‍കാനായിരുന്നു ഇത്.ആറു കിലോ വരുന്ന ഹാഷിഷ് ഓയിലും ആറര ലക്ഷം രൂപയും ഇവരില്‍ നിന്നും പിടികൂടി. മയക്കു മരുന്നിന് ആറു കോടി രൂപ വില വരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നഗരത്തില്‍ മയക്കുമരുന്ന് മാഫിയ വളരെ ശക്തമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിരന്തരമായി മയക്കുമരുന്ന് വേട്ട നടക്കുന്നത് ഈ വാദങ്ങളെ സാധൂകരിക്കുന്നു.

Similar News