വടകരയില്‍ കഴുത്തില്‍ ലുങ്കി മുറുക്കിയനിലയില്‍ വയോധികന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

രാവിലെ ഏഴുമണിക്ക് പുതിയ സ്റ്റാന്‍ഡിലും പരിസരത്തുമായി ഇയാളെ കണ്ടവരുണ്ട്. ഒമ്പതുമണിയോടെയാണ് മൃതദേഹം കണ്ടത്;

Update: 2024-09-18 08:45 GMT

വടകര (കോഴിക്കോട്): പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ആലക്കല്‍ റെസിഡന്‍സിക്ക് മുന്നിലെ കെട്ടിടവരാന്തയില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് സംശയം. കഴുത്തില്‍ ലുങ്കിയിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടത്. ശരീരംമുഴുവൻ തുണികളിട്ട് മൂടിയിരുന്നു. പുതിയ സ്റ്റാന്‍ഡിലും പരിസരത്തുമായി ഭിക്ഷയെടുത്ത് ജീവിക്കുന്ന കൊല്ലം സ്വദേശിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

രാവിലെ ഏഴുമണിക്ക് പുതിയ സ്റ്റാന്‍ഡിലും പരിസരത്തുമായി ഇയാളെ കണ്ടവരുണ്ട്. ഒമ്പതുമണിയോടെയാണ് മൃതദേഹം കണ്ടത്. ഒഴിഞ്ഞ മദ്യക്കുപ്പിയും ഒരു ഗ്ലാസും സമീപത്തുണ്ട്.

വടകര ഡിവൈ.എസ്.പി. ആര്‍.ഹരിപ്രസാദ്, ഇന്‍സ്പെക്ടര്‍ എന്‍.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Tags:    

Similar News