ടീമിന്റെ മോശം പ്രകടനം: ഗൗതം ഗംഭീര്‍ രാജിവച്ചു
ന്യൂഡല്‍ഹി: ഗൗതം ഗംഭീര്‍ ഐപിഎല്‍ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നായകസ്ഥാനം രാജിവച്ചു. നടപ്പു സീസണില്‍ ടീമിന്റെ മോശം പ്രകടനമാണ് രാജിക്കു കാരണമെന്നാണ് സൂചന. പാതി മലയാളി കൂടിയായ…
ന്യൂഡല്‍ഹി: ഗൗതം ഗംഭീര്‍ ഐപിഎല്‍ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നായകസ്ഥാനം രാജിവച്ചു. നടപ്പു സീസണില്‍ ടീമിന്റെ മോശം പ്രകടനമാണ് രാജിക്കു കാരണമെന്നാണ് സൂചന.
പാതി മലയാളി കൂടിയായ ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ പുതിയ നായകന്‍. പരിശീലകന്‍ റിക്കി പോണ്ടിങ്, പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സിഇഒ ഹേമന്ത് ദുവ എന്നിവര്‍ക്കൊപ്പം സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനമൊഴിയുന്ന വിവരം ഗംഭീര്‍ പരസ്യമാക്കിയത്.
ഐപിഎല്‍ 11–ാം സീസണില്‍ തീര്‍ത്തും മോശം ഫോമില്‍ കളിക്കുന്ന ഡല്‍ഹിക്ക് ആറു മല്‍സരങ്ങളില്‍നിന്ന് ഒരു ജയം മാത്രമാണ് ഇതുവരെ സ്വന്തമാക്കാനായത്. അഞ്ചു മല്‍സരങ്ങളില്‍ തോല്‍വി രുചിച്ച അവര്‍ രണ്ടു പോയിന്റുമായി പോയിന്റു പട്ടികയില്‍ അവസാന സ്ഥാനത്താണ്. ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നത്.