വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ പൂക്കളുമായി പൊലീസ്
മക്ക: പുതിയ അധ്യയന വര്‍ഷത്തിലെ ആദ്യ ദിവസം റോഡുകളില്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ പൂക്കളുമായി പൊലീസ് പട്രോളിങ്, ട്രാഫിക് വിഭാഗവും. മക്ക, ത്വാഇഫ്, മദീന, കിഴക്കന്‍ മേഖല എന്നിവിടങ്ങളിലെ…
മക്ക: പുതിയ അധ്യയന വര്‍ഷത്തിലെ ആദ്യ ദിവസം റോഡുകളില്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ പൂക്കളുമായി പൊലീസ് പട്രോളിങ്, ട്രാഫിക് വിഭാഗവും. മക്ക, ത്വാഇഫ്, മദീന, കിഴക്കന്‍ മേഖല എന്നിവിടങ്ങളിലെ റോഡുകളിലും പ്രധാന ജങ്ഷനുകളിലും സിഗ്‌നലുകള്‍ക്ക് അടുത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസ് പട്രോളിങ്, ട്രാഫിക് ഉദ്യോഗസ്ഥരാണ് വിദ്യാര്‍ഥികളെ സ്വീകരിച്ചത്. ത്വാഇഫില്‍ സ്‌കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച് വിദ്യാര്‍ഥികളുടെ സഞ്ചാരം എളുപ്പമാക്കാന്‍ ഏകദേശം 150 പട്രോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. മക്ക ട്രാഫിക്കും കൂടുതല്‍ പേരെ ട്രാഫിക്ക് നിയന്ത്രണത്തിന് നിയോഗിച്ചിരുന്നു.