കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ പട്ടാളത്തെ വിളിക്കണം: പി.എസ്. ശ്രീധരന്‍പിള്ള
ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ പട്ടാളത്തെ വിളിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. സൈന്യമെത്തിയാല്‍ രണ്ടു ദിവസം കൊണ്ട് വെള്ളം വറ്റിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
;ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ പട്ടാളത്തെ വിളിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. സൈന്യമെത്തിയാല്‍ രണ്ടു ദിവസം കൊണ്ട് വെള്ളം വറ്റിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടനാട്ടിലെ വെള്ളം വറ്റിക്കുന്നതില്‍ കാലതാമസം വരുന്നതില്‍ മന്ത്രി ജി സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. വെളളം വറ്റിക്കുന്നതില്‍ ഇത്രമാത്രം കാലതാമസം വന്ന സമയം മുമ്ബ് ഉണ്ടായിട്ടില്ലെന്നായിരുന്നു സുധാകരന്റെ വിമര്‍ശനം.
ആലപ്പുഴയില്‍ പ്രളയ ദുരിതാശ്വാസ ലോട്ടറി പ്രകാശന ചടങ്ങില്‍ ധനമന്ത്രി തോമസ് ഐസക് വേദിയില്‍ ഇരിക്കെയായിരുന്നു സുധാകരന്റെ വിമര്‍ശനം. എന്നാല്‍ കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ ഒരാഴ്ചയെങ്കിലുമെടുക്കുമെന്നാണ് തോമസ് ഐസക് പറയുന്നത്. പമ്ബ്കളെല്ലാം വെള്ളത്തിനടിയിലാണ്. ഇത് റിപ്പയര്‍ ചെയ്‌തെടുക്കേണ്ടതുണ്ട്.
ഇതിനായി പാടശേഖര സമിതികള്‍ക്ക് അഡ്വാന്‍സ് നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി ചികിത്സയ്ക്കു പോയപ്പോള്‍ ചുമതല മറ്റാര്‍ക്കും നല്‍കാത്തത് ഭരണഘടനാ പ്രതിസന്ധിയിലേക്ക് നയിക്കും. ഇമെയിലിലൂടെ ഭരണം നടത്താന്‍ ഭരണഘടനയില്‍ വകുപ്പില്ല. മുഖ്യമന്ത്രിക്ക് വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റിയ ആരും മന്ത്രിസഭയില്‍ ഇല്ലേയെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.