കാലിക്കറ്റ് സര്‍വകലാശാല കോളേജ് യൂണിയന്‍: എംഎസ്എഫ് മുന്നില്‍

മലപ്പുറം: കാലിക്കട്ട് സര്‍വകലാശാലയക്കു കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കി എംഎസ്എഫ്-യുഡിഎസ്എഫ് മുന്നണി നേട്ടം സ്വന്തമാക്കി. 79 യുയുസി മാരുമായി എംഎസ്എഫ് ജില്ലയിലെ ഏറ്റവും…

By :  Editor
Update: 2018-09-04 01:17 GMT

മലപ്പുറം: കാലിക്കട്ട് സര്‍വകലാശാലയക്കു കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കി എംഎസ്എഫ്-യുഡിഎസ്എഫ് മുന്നണി നേട്ടം സ്വന്തമാക്കി. 79 യുയുസി മാരുമായി എംഎസ്എഫ് ജില്ലയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായതായി ഭാരവാഹികള്‍ പറഞ്ഞു.

ജില്ലയില്‍ എംഎസ്എഫ് തനിച്ച് നാല്‍പതിലധികം കോളജുകളില്‍ യൂണിയന്‍ ഭരണം നേടി. മുന്നണിയായി 15ലധികം കോളജുകളിലും ഭരണത്തിലെത്തിയതായും ഭാരവാഹികള്‍ അവകാശപ്പെട്ടു. അതേസമയം കാലിക്കട്ട് സര്‍വകലാശാലയ്ക്ക് കീഴില്‍ 190 കോളജുകളില്‍ 140 ലും എസ്എഫ്‌ഐ ചരിത്രവിജയം നേടയതായി ഭാരവാഹികള്‍ അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും യുയുസിമാരുടെ എണ്ണം പതിനഞ്ചാക്കി ഉയര്‍ത്താന്‍ തങ്ങള്‍ക്കു കഴിഞ്ഞതായി കെഎസ്യു നേതൃത്വവും അറിയിച്ചു. ജില്ലയില്‍ യുഡിഎസ്എഫ് മുന്നണിയായി 15ലധികം കോളജുകളിലും ഭരണത്തിലെത്തി.

Tags:    

Similar News