എംടിയുടെ നില അതീവ  ഗുരുതരമായി തുടരുന്നു : ഹൃദയ സ്തംഭനം ഉണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിന്‍

Update: 2024-12-20 08:38 GMT

കോഴിക്കോട്  :  ആശുപത്രിയില്‍ കഴിയുന്ന പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു. ആരോഗ്യനില ഗുരുതരമാണെന്നും ഹൃദയ സ്തംഭനം ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ എം ടിക്കുണ്ടെന്ന് കാണിച്ച് ബേബി മെമ്മോറിയല്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി.

Full View


നിലവില്‍ കാര്‍ഡിയോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ അഞ്ചു ദിവസമായി ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എംടി വാസുദേവന്‍ നായര്‍.  ശ്വാസ തടസത്തെ തുടര്‍ന്നാണ് എംടിയെ ഇക്കഴിഞ്ഞ 15ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അഞ്ചു ദിവസത്തെ ചികിത്സയിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇന്നലെ രാത്രിയോടെ രക്തസമ്മര്‍ദത്തിലടക്കം കാര്യമായ വ്യതിയാനമുണ്ടായി. ഇതേതുടര്‍ന്നാണ് ഇന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയിരിക്കുന്നത്.

Tags:    

Similar News