കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് മഹാറാലി ഇന്ന്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ ഇടത് അനുഭാവികളായ കര്‍ഷകര്‍ നയിക്കുന്ന മഹാറാലി ഇന്ന്. രാജ്യതലസ്ഥാനത്ത് അരങ്ങേറുന്ന കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് മഹാറാലിയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍…

By :  Editor
Update: 2018-09-04 23:54 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ ഇടത് അനുഭാവികളായ കര്‍ഷകര്‍ നയിക്കുന്ന മഹാറാലി ഇന്ന്. രാജ്യതലസ്ഥാനത്ത് അരങ്ങേറുന്ന കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് മഹാറാലിയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നടക്കം ആയിരക്കണക്കിന് കര്‍ഷക, തൊഴിലാളികള്‍ ഡല്‍ഹിയില്‍ എത്തി.

വിലക്കയറ്റം തടയുക, പൊതുവിതരണം സാര്‍വത്രികമാക്കുക, അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കുക തുടങ്ങി 15 ഇന ആവശ്യം മുന്‍നിര്‍ത്തിയാണ് മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി.

റാലിയില്‍ അഞ്ചു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അഖിലേന്ത്യ കിസാന്‍ സഭ, സി.ഐ.ടി.യു, എ.ഐ.എ.ഡബ്ല്യൂ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി. രാംലീല മൈതാനത്തുനിന്ന് രാവിലെ ആരംഭിക്കുന്ന റാലി 10 മണിയോടെ പാര്‍ലമന്റെ് സ്ട്രീറ്റിലെത്തും. തുടര്‍ന്ന് റാലിയെ വിവിധ സംഘടനകളുടെ നേതാക്കള്‍ അഭിസംബോധന ചെയ്യുമെന്നും സി.എ.ടി.യു പ്രസിഡന്റ് കെ. ഹേമലത, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, കിസാന്‍സഭ പ്രസിഡന്റ് അശോക് ധാവ്‌ലെ, ജനറല്‍ സെക്രട്ടറി ഹനന്‍ മൊല്ല എന്നിവര്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.

Similar News