രൂപയുടെ മൂല്യം കൂപ്പുകുത്തി വീണു: ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച

മുംബൈ: രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി. കഴിഞ്ഞദിവസം ഡോളറിനെതിരെ 71. 57 രൂപയായിരുന്ന മൂല്യമെങ്കില്‍ ഇന്ന് 21 പൈസ് കൂടി ഇടിഞ്ഞ് 71. 79 രൂപയായി. ചരിത്രത്തിലെ…

By :  Editor
Update: 2018-09-05 02:38 GMT

Indian Coins Stack in form of bar graph with Indian Rupees

മുംബൈ: രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി. കഴിഞ്ഞദിവസം ഡോളറിനെതിരെ 71. 57 രൂപയായിരുന്ന മൂല്യമെങ്കില്‍ ഇന്ന് 21 പൈസ് കൂടി ഇടിഞ്ഞ് 71. 79 രൂപയായി. ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയാണ് രൂപയ്ക്കുണ്ടായത്.

ഇറക്കുമതിയിലും ബാങ്കുകളിലും അമേരിക്കന്‍ കറന്‍സിയുടെ ആവശ്യകത വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വ്യക്തമാക്കി.വരും ദിവസങ്ങളിലും വിലയിടിവ് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

യുഎസ് പലിശ നിരക്കുകള്‍ ഉയരുമെന്ന ഭയവും രൂപയുടെ മൂല്യമിടിയാന്‍ കാരണമായി. മറ്റ് രാജ്യങ്ങളിലെയും കറന്‍സിയുടെ മൂല്യം ഇടിയുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല എന്നാണ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഒരു ഡോളര്‍ ലഭിക്കാന്‍ 80 രൂപ നല്‍കേണ്ടി വന്നാലും സാമ്പത്തിക അടിത്തറയ്ക്ക് ഇളക്കം ഉണ്ടാവില്ലെന്നായിരുന്നു മന്ത്രാലയം സൂചിപ്പിച്ചത്.

Similar News