വിരാട് കൊഹ്‌ലിക്ക് ഖേല്‍രത്‌ന: ബിസിസിഐയുടെ ശുപാര്‍ശ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലിയെ കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരത്തിനായി ബി.സി.സി.ഐ ശുപാര്‍ശ ചെയ്തു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം…

By :  Editor
Update: 2018-04-26 03:03 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലിയെ കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരത്തിനായി ബി.സി.സി.ഐ ശുപാര്‍ശ ചെയ്തു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ സുനില്‍ ഗാവസ്‌കറിന് ധ്യാന്‍ ചന്ദ് അവാര്‍ഡിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കായിക രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണിത്.

2013ല്‍ അര്‍ജുന അവാര്‍ഡ് നേടിയ കൊഹ്‌ലി 2017ല്‍ പദ്മശ്രീ പുരസ്‌കാരത്തിനും അര്‍ഹനായിരുന്നു.

മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍,? വനിതാ താരം സ്മൃതി മന്ഥാന എന്നിവരെ നേരത്തെ തന്നെ ബി.സി.സി.ഐ അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇംഗ്‌ളണ്ടില്‍ നടന്ന ഐ.സി.സി വനിതാ ലോകകപ്പില്‍ സ്മൃതി മികച്ച പ്രകടനം നടത്തിയിരുന്നു. വനിതാ റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് സ്മൃതി.

Similar News