ദുരിതാശ്വാസ പ്രവര്‍ത്തികളില്‍ സൗദി അറേബ്യ ഏഴാം സ്ഥാനത്ത്
റിയാദ്: ദുരിതാശ്വാസ പ്രവൃത്തികളില്‍ സൗദി അറേബ്യ ആഗോളതലത്തില്‍ ഏഴാം സ്ഥാനത്ത്. കെ.എസ് റിലീഫ് മേധാവി ഡോ. അബ്ദുല്ല അല്‍റബീഹാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദരിതബാധിതരെ…
റിയാദ്: ദുരിതാശ്വാസ പ്രവൃത്തികളില്‍ സൗദി അറേബ്യ ആഗോളതലത്തില്‍ ഏഴാം സ്ഥാനത്ത്. കെ.എസ് റിലീഫ് മേധാവി ഡോ. അബ്ദുല്ല അല്‍റബീഹാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദരിതബാധിതരെ സഹായിക്കാന്‍ സൗദി രൂപം കൊടുത്ത ഏജന്‍സിയാണ് കെ.എസ് റിലീഫ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍. അത്യാധുനിക സാേങ്കതിക സൗകര്യങ്ങളോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
പാരീസില്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് (ഒ.ഇ.സി.ഡി) ആസ്ഥാനത്ത് നടന്ന ഒരു സെമിനാറില്‍ സംസാരിക്കുന്നതിനിടെയാണ് ഡോ. റബീഹ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1996നും 2018നുമിടയില്‍ സൗദി അറേബ്യ ദുരിതബാധിതരെ സഹായിക്കാന്‍ ചെലവഴിച്ചത് 84.7 ശതകോടി ഡോളറാണ്. രാജ്യത്തിന്റെ ആകെ ദേശീയ വരുമാനത്തിന്റെ 1.9 ശതമാനമാണിത്. ഈ ആവശ്യത്തിന് ഐക്യരാഷ്ട്ര സഭ നിര്‍ദേശിക്കുന്നതിനെക്കാള്‍ (0.7ശതമാനം) ഇരട്ടിയലധികമാണ് ദേശീയ വരുമാനത്തില്‍ നിന്ന് ലോക സഹായത്തിനുവേണ്ടി സൗദി നീക്കിവെക്കുന്നത്.