വിപണിയില്‍ വില്‍ക്കുന്നത് ഫോര്‍മലിന്‍ കലര്‍ത്തിയ പാല്‍
ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന പാല്‍, പാലുത്പന്നങ്ങള്‍ എന്നിവയുടെ 68.7 ശതമാനവും ഗുണനിലവാരമുള്ളതല്ലെന്ന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്. ഈ ഉത്പന്നങ്ങളില്‍ ക്രമാതീതമായ അളവില്‍ മായം കലര്‍ന്നിട്ടുള്ളതായി കണ്ടെത്തിട്ടിട്ടുണ്ടെന്ന് ബോര്‍ഡ്…
ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന പാല്‍, പാലുത്പന്നങ്ങള്‍ എന്നിവയുടെ 68.7 ശതമാനവും ഗുണനിലവാരമുള്ളതല്ലെന്ന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്. ഈ ഉത്പന്നങ്ങളില്‍ ക്രമാതീതമായ അളവില്‍ മായം കലര്‍ന്നിട്ടുള്ളതായി കണ്ടെത്തിട്ടിട്ടുണ്ടെന്ന് ബോര്‍ഡ് അംഗം മോഹന്‍ സിങ് അലുവാലിയ പറഞ്ഞു.ഫോര്‍മാലിന്‍,യൂറിയ, സ്റ്റാര്‍ച്, വെളുത്ത പെയിന്റ്, എന്നിവ കലര്‍ത്തിയ പാല്‍ വിപണിയില്‍ കണ്ടെത്തിയിട്ടുണ്ട്. ഡിറ്റര്‍ജന്റുകള്‍, കാസ്റ്റിക് സോഡ, ഗ്‌ളൂക്കോസ്, റിഫൈന്‍ഡ് എണ്ണകള്‍ തുടങ്ങിയ പല സാധനങ്ങളും പാലിന്റെ കൊഴുപ്പ് കൂട്ടുന്നതിനും കേട് കൂടാതെ സൂക്ഷിക്കുന്നതിനുമായി ചേര്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.
പാല്‍ നല്ല കട്ടി ഉള്ളതായി തോന്നുന്നതിനാണ് ഇത്തരം ഉത്പന്നങ്ങള്‍ കലര്‍ത്തുന്നത്. ഇതില്‍ പലതും മനുഷ്യന് ഏറെ ഹാനികരമാണ്.
ഭൂമിയിലെ വന്‍ തോതിലുള്ള കീടനാശിനി പ്രയോഗവും പാലിന്റെ ഗുണമേന്മയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 2025ഓടെ ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ പടരുന്നതിന് കാരണമാകും. ലോക ആരോഗ്യ സംഘടനാ ഇത്തരം മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയതായി അദ്ദേഹം വെളിപ്പെടുത്തി.
ഈ വര്‍ഷം മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യ പ്രതിദിനം 14 .68 കോടി ലിറ്റര്‍ പാല്‍ ഉത്പാദിപിപ്പിക്കുന്നുണ്ട്. എന്നാല്‍ 480 ഗ്രാം മാത്രമാണ് ഒരു ദിവസത്തെ പ്രതിശീര്‍ഷ ഉപയോഗം.