താഴാന്‍ ഭാവമില്ലാതെ ഇന്ധന വില ഇന്നും വര്‍ധിച്ചു

കോഴിക്കോട്: ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 49 പൈസയും, ഡീസലിന് ലിറ്ററിന് 55 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് 83.30 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില.…

By :  Editor
Update: 2018-09-06 23:32 GMT

കോഴിക്കോട്: ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 49 പൈസയും, ഡീസലിന് ലിറ്ററിന് 55 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് 83.30 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് ലിറ്ററിന് 77.18 രൂപയായും ഉയര്‍ന്നു. കോഴിക്കോട്ട് ഇത് യഥാക്രമം 82.22 രൂപയും 76.19 രൂപയുമാണ്.

കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 81.96 രൂപയും, ഡീസലിന് 75.93 രൂപയുമായി. ഡീസലിന് ഡല്‍ഹിയില്‍ പെട്രോള്‍ വില 79.99 രൂപയും,ഡീസലിന് 72.07 രൂപയാണ് ഒരു ലിറ്ററിന്റെ വില. മുംബൈയിലാണ് വില കൂടുതലുള്ളത്. പെട്രോളിന് 87.39 ഉം, ഡീസലിന് 76.51 രൂപയുമാണ് വിലയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില ഉയരാന്‍ കാരണമാകുന്നത്.

Similar News