മെര്‍സ് വൈറസ്: സൗദിയില്‍ മൂന്നു പേര്‍ മരിച്ചു
റിയാദ്: മെര്‍സ് വൈറസ് ബാധയെ തുടര്‍ന്നു സൗദിയിലെ ബുറൈദയില്‍ മൂന്നു പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അല്‍ ഖസീം മേഖലയിലും രോഗം സ്ഥിരീകരിച്ചു. ഒട്ടകങ്ങളിലൂടെയാണ് മിഡിലീസ്റ്റ് റെസ്പിറേറ്ററി…
By : Editor
Update: 2018-09-09 04:24 GMT
റിയാദ്: മെര്‍സ് വൈറസ് ബാധയെ തുടര്‍ന്നു സൗദിയിലെ ബുറൈദയില്‍ മൂന്നു പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അല്‍ ഖസീം മേഖലയിലും രോഗം സ്ഥിരീകരിച്ചു. ഒട്ടകങ്ങളിലൂടെയാണ് മിഡിലീസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) വൈറസ് മുഖ്യമായും മനുഷ്യരിലേക്കത്തെുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒട്ടക ഫാമുകളിലെ 15 ശതമാനം വളര്‍ത്തുമൃഗങ്ങളും മെര്‍സ് വൈറസ് വാഹകരാണെന്നും പഠനം പറയുന്നു. ഈ വര്‍ഷം ഇതുനു മുന്‍പും മനുഷ്യരില്‍ മെര്‍സ് വൈറസ് ബാധ ഉണ്ടായിരുന്നു.