സാഫ് കപ്പ് സെമി : ഇന്ത്യ-പാക് പോരാട്ടം ഇന്ന്

ധാക്ക: സാഫ് കപ്പ് ഫുട്‌ബോള്‍ രണ്ടാം സെമിയില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. ധാക്ക ബംഗബന്ധു സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. നേപ്പാളും മാലിദ്വീപും…

By :  Editor
Update: 2018-09-12 03:40 GMT

ധാക്ക: സാഫ് കപ്പ് ഫുട്‌ബോള്‍ രണ്ടാം സെമിയില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. ധാക്ക ബംഗബന്ധു സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. നേപ്പാളും മാലിദ്വീപും തമ്മിലാണ് ആദ്യസെമി.

ആദ്യ മത്സരത്തില്‍ ശ്രീലങ്കയേയും, രണ്ടാം മത്സരത്തില്‍ മാലിദ്വീപിനേയും പരാജയപ്പെടുത്തി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയുടെ സെമി പ്രവേശം. അതേസമയം നേപ്പാളിനെയും ഭൂട്ടാനേയും പരാജയപ്പെടുത്തിയ പാകിസ്താന്‍ ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങി. അണ്ടര്‍ 23 ടീമിലെ കളിക്കാരാണ് പ്രധാനമായും ഇന്ത്യയ്ക്കായി അണിനിരക്കുന്നത്.

2013 ലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഏകപക്ഷീയമായ ഒരു ഗോളിന് വിജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു. ഏഴ് തവണ ഇന്ത്യ സാഫ് കപ്പ് ജേതാക്കളായപ്പോള്‍ 1997 ലെ മൂന്നാം സ്ഥാനമാണ് പാകിസ്താന്റെ നേട്ടം. 2005 ന് ശേഷം ആദ്യമായാണ് അവര്‍ സാഫ് കപ്പ് സെമിയില്‍ പ്രവേശിക്കുന്നതും.

Similar News