കാറ്റില്‍ പറത്തി സമരങ്ങള്‍: ഇന്ധന വില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിനെതിരേയുള്ള സമരങ്ങള്‍ളെല്ലാം കാറ്റില്‍ പറത്തി ഇന്നും ഇന്ധന വില ഉയര്‍ന്നു. പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്.…

By :  Editor
Update: 2018-09-13 03:27 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിനെതിരേയുള്ള സമരങ്ങള്‍ളെല്ലാം കാറ്റില്‍ പറത്തി ഇന്നും ഇന്ധന വില ഉയര്‍ന്നു. പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് റെക്കോര്‍ഡ് വിലയാണ് ഇതോടെ രേഖപ്പെടുത്തിയത്. ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് രാജ്യത്താകമാനം അടുത്തിടെ സമരം നടത്തിയിരുന്നു. കൂടാതെ സംസ്ഥാനത്തും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതൊന്നും കാണാതെയാണ് ഇന്ധന വിലവര്‍ധന.

ഈ മാസം 2.34 രൂപയാണ് പ്രട്രോളിന് വര്‍ധിച്ചത്. ഡീസലിനാവട്ടെ 2.77 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ കോഴിക്കോട്ട് പെട്രോളിന് 83.08 രൂപയും ഡീസലിന് 77.08 രൂപയുമായി വില ഉയര്‍ന്നു. തലസ്ഥാനത്ത് ഇത് യഥാക്രമം 84.40 രൂപയും 78.30 രൂപയുമാണ്.

Similar News