ടെക്‌നീഷ്യന്‍ അപ്രന്റിസ് :1000 ഒഴിവുകള്‍
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പര്‍വൈസറി ഡെവലപ്പ്‌മെന്റ് സെന്ററും ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ഓഫ് അപ്രന്റിസ്പ്പ് ട്രെയിനിങ്ങും സംയുക്തമായി പോളിടെക്നിക് കഴിഞ്ഞവരില്‍ നിന്ന്അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പര്‍വൈസറി ഡെവലപ്പ്‌മെന്റ് സെന്ററും ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ഓഫ് അപ്രന്റിസ്പ്പ് ട്രെയിനിങ്ങും സംയുക്തമായി പോളിടെക്നിക് കഴിഞ്ഞവരില്‍ നിന്ന്അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു . സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്കാണ് ടെക്‌നീഷ്യന്‍ അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നത് . കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ സെപ്റ്റംബര്‍ 15-ന് രാവിലെ 9 മുതല്‍ അഭിമുഖം ആരംഭിക്കും. ആയിരത്തോളം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നു.
ഡിപ്ലോമ നേടി മൂന്നുവര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സൂപ്പര്‍വൈസറി ഡെലപ്പ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയു.
3542 രൂപയാണ് കുറഞ്ഞ പ്രതിമാസ സ്റ്റൈപ്പന്റ് .
ട്രെയിനിങ്ങിനുശേഷം കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യാ തലത്തില്‍ തൊഴില്‍പരിചയമായി പരിഗണിച്ചിട്ടുള്ളതാണ്. ട്രെയിനിങ് കാലത്തുള്ള പ്രാവീണ്യം കണക്കിലെടുത്ത് പല സ്ഥാപനങ്ങളും സ്ഥിരം ജോലിക്കും തിരഞ്ഞെടുക്കാവുന്നതാണ്.
അഭിമുഖത്തില്‍ പങ്കെടുക്കാന്‍, സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും ഒറിജിനലും മൂന്ന് കോപ്പികളും വിശദമായ ബയോഡേറ്റയുടെ മൂന്ന് കോപ്പികളും സഹിതം സെപ്റ്റംബര്‍ 15ന് രാവിലെ 9 മണിക്ക് തിരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ എത്തണം.
സൂപ്പര്‍വൈസറി ഡെവലപ്പ്‌മെന്റ് സെന്ററില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇന്നുതന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
അപേക്ഷാഫോറവും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും http://www.sdcentre.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഇന്റര്‍വ്യൂ നടക്കുന്ന ദിവസം രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല. ബോര്‍ഡ് ഓഫ് അപ്രന്റിസ് ട്രെയിനിങ്ങിന്റെ നാഷണല്‍ വെബ് പോര്‍ട്ടലായ http://www.mhrdnats.gov.in ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ അതിന്റെ പ്രിന്റൗട്ടുമായി വേണം അഭിമുഖത്തിനെത്താന്‍.