കൊഹ്‌ലി നായക സ്ഥാനം ഏറ്റെടുത്ത അന്നുമുതല്‍ പരിചയക്കുറവ് പ്രകടനമാകുന്നുണ്ട്: സുനില്‍ ഗവാസ്‌കര്‍
മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയെ വിമര്‍ശിച്ച് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. വിരാട് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും, ഫീല്‍ഡിംഗ് ,ബൗളിംഗ് മാറ്റങ്ങളില്‍ തന്ത്രങ്ങള്‍ പാളുന്നുവെന്നും സുനില്‍…
മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയെ വിമര്‍ശിച്ച് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. വിരാട് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും, ഫീല്‍ഡിംഗ് ,ബൗളിംഗ് മാറ്റങ്ങളില്‍ തന്ത്രങ്ങള്‍ പാളുന്നുവെന്നും സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി. വിരാട് നായക സ്ഥാനം ഏറ്റെടുത്ത അന്നുമുതല്‍ ഈ പരിചയക്കുറവ് പ്രകടനമാവുകയാണെന്നും ഇതിഹാസ താരം പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ടീമാണ് ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത് എന്ന പരിശീലകന്‍ രവി ശാസ്ത്രിയുടെ അഭിപ്രായത്തോടും ഗവാസ്‌കര്‍ പ്രതികരിച്ചു. നിലവിലെ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം മാത്രമായിരിക്കും ഇത്. മുന്‍കാല ടീമുകളെ വിലകുറച്ച് കാണാനുള്ള ശ്രമമാകില്ല രവി ശാസ്ത്രി കാട്ടിയത് എന്ന് വിശ്വസിക്കുന്നതായും ഗവാസ്‌കര്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലും, ഇംഗ്ലണ്ടിലും സംഭവിച്ച പാളിച്ചകള്‍ ഓസ്‌ട്രേലിയയില്‍ ആവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷ. സ്മിത്തും വാര്‍ണറും ഇല്ലാതിരുന്നിട്ടും ഓസീസ് ശക്തമായ എതിരാളികളാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിരാട് ചില കാര്യങ്ങളെങ്കിലും പഠിക്കുമെന്നും പ്രതീക്ഷിക്കുന്നതായും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.