ഏഷ്യാകപ്പ്: ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് ജയം

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ ഉള്‍പ്പെട്ട ബി ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് ജയം. ആദ്യ മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് പാക്കിസ്ഥാന്റെ വിജയം. ഹോങ്കോങ്ങിനെ എട്ട് വിക്കറ്റിനാണ് പാക്കിസ്ഥാന്‍…

By :  Editor
Update: 2018-09-17 04:39 GMT

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ ഉള്‍പ്പെട്ട ബി ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് ജയം. ആദ്യ മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് പാക്കിസ്ഥാന്റെ വിജയം. ഹോങ്കോങ്ങിനെ എട്ട് വിക്കറ്റിനാണ് പാക്കിസ്ഥാന്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ് 116 റണ്‍സിന് പുറത്തായി. പാക്കിസ്ഥാന്‍ 24ാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ജയം കണ്ടു.

പുറത്താകാതെ അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെ (50) ബാറ്റിങ്ങും മൂന്ന് വിക്കറ്റ് നേടിയ ഉസ്മാന്‍ ഖാന്റെ ബോളിങ് പ്രകടനവും പാക്കിസ്ഥാന് അനായാസ വിജയം സമ്മാനിച്ചു. ഫഖാര്‍ സമാന്‍ (24), ബാബര്‍ അസം (33) എന്നിവരുടെ വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്.

37.1 ഓവറില്‍ 116 റണ്‍സില്‍ ഹോങ്കോങ്ങിന്റെ എല്ലാ ബാറ്റ്‌സ്മാന്മാരും പുറത്തായി. 27 റണ്‍സെടുത്ത ഐസാസ് ഖാനാണ് ടോപ് സ്‌കോറര്‍. നായകന്‍ ക്രിസ്റ്റഫര്‍ കാര്‍ട്ടറിന് രണ്ട് റണ്‍സെടുക്കാനേ ആയുള്ളൂ. ഓപ്പണര്‍മാരായ നിസാഖത്ത് ഖാന്‍ (13), അന്‍ഷുമാന്‍ റാത്ത് (19) റണ്‍സെടുത്ത് പുറത്തായി. ഹാഷിം ആംലയാണ് വേഗതിയില്‍ 2000 റണ്‍സ് തികച്ചവരിലെ മുമ്പന്‍. ആദ്യ മത്സരത്തിലെ മികവ് രണ്ടാം മത്സരത്തിലും തുടര്‍ന്നാല്‍ ഇന്ത്യയെ എളുപ്പം തോല്‍പ്പിക്കാമെന്നാണ് പാക്കിസ്ഥാന്റെ കണക്കുകൂട്ടല്‍.

Similar News