ഇന്ത്യാ-പാക് പോരാട്ടം: ഭര്‍ത്താവിനെ ട്രോളിയവര്‍ക്ക് ചുട്ട മറുപടി വല്‍കി സാനിയ മിര്‍സ
ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് മുമ്പ് ഭര്‍ത്താവും പാക്ക് താരവുമായ ഷൊയൈബ് മാലിക്കിന്റെ പേരില്‍ തന്നെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ.…
ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് മുമ്പ് ഭര്‍ത്താവും പാക്ക് താരവുമായ ഷൊയൈബ് മാലിക്കിന്റെ പേരില്‍ തന്നെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഇന്ത്യാ പാക്കിസ്ഥാന്‍ മത്സരത്തിന് ഇനി 24 മണിക്കൂര്‍ ഇല്ലെന്നും, ഇനി കുറച്ചു ദിവസത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് സൈന്‍ ഔട്ട് ചെയ്യുന്നതാണ് നല്ലതെന്നും സാനിയ ട്വിറ്ററില്‍ കുറിച്ചു. കാരണം ഇനി കാണാനും കേള്‍ക്കാനും പോകുന്ന കാര്യങ്ങള്‍ സാധാരണക്കാരനെപ്പോലും അസുഖബാധിതനാക്കുമെന്നും, അപ്പോള്‍ ഒരു ഗര്‍ഭിണിയുടെ കാര്യം പറയേണ്ടല്ലോ, പക്ഷെ ഓര്‍ക്കേണ്ട ഒരു കാര്യം ഇതൊരു ക്രിക്കറ്റ് മത്സരം മാത്രമാണെന്നും സാനിയ ട്വിറ്ററില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇന്ത്യാ പാക്ക് മത്സരം നടക്കുമ്പോള്‍ സാനിയ ആരെ പിന്തുണക്കുമെന്ന രീതിയില്‍ മുമ്പും സാനിയ ചോദ്യങ്ങള്‍ നേരിട്ടുണ്ട്. ഭര്‍ത്താവിന്റെ ടീമിനെയോ മാതൃരാജ്യത്തെയോ എന്ന രീതിയിലായിരുന്നു ചോദ്യങ്ങളെല്ലാം. അന്നെല്ലാം സാനിയ അതിന് കൃത്യമായ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുശേഷം ഇതാദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. ഇന്നത്തെ മത്സരത്തിലെ വിജയികളാകും ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. ഇന്ന് ജയിക്കുന്ന ടീമിന് സെമിയില്‍ അഫ്ഗാന്‍ ബംഗ്ലാദേശ് മത്സരത്തില്‍ തോല്‍ക്കുന്നവരെ നേരിടണം.