മോദി-ഷചിന്‍പിംഗ് കൂട്ടികാഴ്ച്ച: ദോക്‌ലാം അതിര്‍ത്തിയില്‍ സമാധാനം ഉറപ്പുവരുത്തുവാന്‍ ധാരണയായി

ബെയ്ജിംഗ്: ചൈനയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം…

By :  Editor
Update: 2018-04-28 03:54 GMT

ബെയ്ജിംഗ്: ചൈനയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്ന ദോക്‌ലാം വിഷയത്തില്‍ പരിഹാരം കാണുവാന്‍ സാധിച്ചു എന്നത് വളരെ പ്രാധാന്യമുള്ള വിഷയമാണ്.

അതിര്‍ത്തിയില്‍ സമാധാനം ഉറപ്പുവരുത്തുവാനും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കാനും ഭീകരവാദത്തിനെതിരായി ഒന്നിച്ച് പോരാടാനും നരേന്ദ്ര മോദി ഷി ചിന്‍പിംഗ് അനൗപചാരിക ഉച്ചകോടിയില്‍ തീരുമാനിച്ചു.

Tags:    

Similar News