ഭാര്യയെ സന്തോഷിപ്പിക്കാന്‍ മറ്റൊരുസ്ത്രീയുടെ കുഞ്ഞിനെ മോഷ്ടിച്ച് നല്‍കി ഭര്‍ത്താവ്
ഉദുമ: ഭാര്യയെ സന്തോഷിപ്പിക്കാന്‍ ഭര്‍ത്താവ് ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ സമ്മാനിച്ച സംഭവത്തില്‍ ദുരൂഹതയുടെ ചുരുള്‍ അഴിയുന്നു. മറ്റൊരുസ്ത്രീയില്‍ ജനിച്ച കുഞ്ഞിനെയാണ് ദത്തെടുത്തുവെന്ന വ്യാജേന ഭാര്യക്ക് സമ്മാനിച്ചതെന്ന് യുവതിയുടെ…
ഉദുമ: ഭാര്യയെ സന്തോഷിപ്പിക്കാന്‍ ഭര്‍ത്താവ് ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ സമ്മാനിച്ച സംഭവത്തില്‍ ദുരൂഹതയുടെ ചുരുള്‍ അഴിയുന്നു. മറ്റൊരുസ്ത്രീയില്‍ ജനിച്ച കുഞ്ഞിനെയാണ് ദത്തെടുത്തുവെന്ന വ്യാജേന ഭാര്യക്ക് സമ്മാനിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു.
ഉദുമ എരോലിലെ യുവതിക്കാണ് ഭര്‍ത്താവ് അഡൂര്‍ ദേവരടുക്ക സ്വദേശിയായ യുവാവ് ആറുമാസം പ്രായമായ പെണ്‍കുഞ്ഞിനെ പത്തുദിവസംമുന്‍പ് സമ്മാനിച്ചത്. വിവാഹംകഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഈ ദമ്പതിമാര്‍ക്ക് ഇതുവരെ കുട്ടികളുണ്ടായിട്ടില്ല. അതിനിടയില്‍ ചില കുടുംബപ്രശ്‌നങ്ങളുടെപേരില്‍ രണ്ടുവര്‍ഷംമുമ്പ് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഉദുമ എരോലിലെ സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. മധ്യസ്ഥര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തശേഷം ഭാര്യവീട്ടില്‍ യുവാവ് ഒരാഴ്ച താമസിക്കുകയുംചെയ്തു. അഡൂര്‍ ദേവരടുക്കയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയ ഭര്‍ത്താവ് ആറുമാസം പ്രായമായ പെണ്‍കുഞ്ഞുമായിട്ടാണ് മടങ്ങിവന്നത്. ദത്തെടുത്തതാണെന്ന് ഭാര്യയെ പറഞ്ഞ് ബോധ്യപ്പെടുത്തുകയുംചെയ്തു. ഇതിനുശേഷം ഭര്‍ത്താവ് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു.
വിവരമറിഞ്ഞ ബേക്കല്‍ എസ്.ഐ. പി.കെ.വിനോദ്കുമാര്‍ വനിതാ പോലീസിനൊപ്പം യുവതിയുടെ വീട്ടിലെത്തി. കുഞ്ഞിനെ സംബന്ധിച്ച രേഖകള്‍ കാണിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പോലീസ് കുഞ്ഞിനെ ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പട്ടുവം സ്‌നേഹനികേതന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയുംചെയ്തു. കഴിഞ്ഞദിവസം യുവാവ് ബേക്കല്‍ പോലീസിലെത്തി കുട്ടി തന്റെതാണെന്ന് ബോധിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ ഇതരമതത്തില്‍പ്പെട്ട യുവതിയില്‍ തനിക്കുണ്ടായ കുട്ടിയാണെന്നുപറഞ്ഞ യുവാവ് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ. ടെസ്റ്റ് നടത്തിയശേഷംമാത്രമേ കുട്ടിയെ വിട്ടുനല്‍കുകയുള്ളൂ എന്ന് പോലീസും ശിശുക്ഷേമ സമിതിയും യുവാവിനെ അറിയിച്ചു.