സംസ്ഥാനത്ത് ഇന്ധന വില വര്‍ധിച്ചു
മുംബൈ: രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. രാജ്യതലസ്ഥാനത്ത് പെട്രോളിന് ഒന്‍പത് പൈസ വര്‍ധിച്ച് 83.49 രൂപയും ഡീലിന് 16 പൈസ വര്‍ധിച്ച് 74.79 രൂപയുമായി. വാണിജ്യതലസ്ഥാനമായ…
മുംബൈ: രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. രാജ്യതലസ്ഥാനത്ത് പെട്രോളിന് ഒന്‍പത് പൈസ വര്‍ധിച്ച് 83.49 രൂപയും ഡീലിന് 16 പൈസ വര്‍ധിച്ച് 74.79 രൂപയുമായി. വാണിജ്യതലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില 91ലേക്ക് അടുക്കുകയാണ്. ഇന്ന് പെട്രോള്‍ ലിറ്ററിന് ഒന്‍പത് പൈസ വര്‍ധിച്ച് 90.84 രൂപയിലെത്തി. ഡീസലിന് 17 പൈസ വര്‍ധിച്ച് 79.40രൂപയായി.
ഇന്നലെ ഡല്‍ഹിയില്‍ പെട്രോളിന് 22 പൈസയാണ് വര്‍ദ്ധിച്ചിരുന്നത്. പ്രളയശേഷം സംസ്ഥാനത്തെ ഇന്ധന ഉപയോഗത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. ഡീസല്‍ ഉപയോഗത്തില്‍ 10 മുതല്‍ 15 ശതമാനംവരെ കുറവ് വന്നു. ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കുന്നവരുടെ എണ്ണം വലിയ അളവില്‍ കുറഞ്ഞെന്നാണ് പമ്പുടമകള്‍ പറയുന്നത്.