ബിസിനസുകാർക്ക് ആശ്വാസം: ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ കൂടുതൽ സമയം

പ്രത്യക്ഷനികുതിദായകർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി.സെപ്റ്റംബർ 30ന് മുൻപ് സമർപ്പിക്കണമെന്നായിരുന്നു ആദ്യം നിർദേശിച്ചിരുന്നത്. നികുതിദായകരുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം…

By :  Editor
Update: 2018-10-08 22:25 GMT

പ്രത്യക്ഷനികുതിദായകർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി.സെപ്റ്റംബർ 30ന് മുൻപ് സമർപ്പിക്കണമെന്നായിരുന്നു ആദ്യം നിർദേശിച്ചിരുന്നത്. നികുതിദായകരുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം എന്ന് സിബിഡിടി (CBDT) അറിയിച്ചു.രണ്ട് കോടി രൂപയിലധികം വാർഷിക വിറ്റുവരവുള്ളതും ഓഡിറ്റ് റിപ്പോർട്ടിനൊപ്പം നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുമായ ബിസിനസുകൾക്കാണ് കൂടുതൽ സമയം അനുവദിച്ചത്.അതേസമയം, നികുതി അടച്ചില്ലെങ്കിൽ പിഴ പലിശ ഈടാക്കുന്നതാണ്. അതിൽ മാറ്റമുണ്ടാകില്ല. കാരണം, റിട്ടേൺ സമർപ്പിക്കേണ്ട തീയതി മാത്രമേ നീട്ടിയിട്ടുള്ളൂ. നികുതി നൽകേണ്ട തീയതി സെപ്റ്റംബർ 30 തന്നെയായിരിക്കും.

Similar News