വെന്‍ഡര്‍ ബിസിനസ്സുകള്‍ക്ക് പുതിയ സാധ്യതകള്‍ തുറന്ന് കോബ്സ്റ്റേഴ്സ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബി2ബി സ്ഥാപനമായ കോബ്സ്റ്റേഴ്സ് ഇന്‍വോയിസ് ഡിസ്കൗണ്ടിങ്ങ് പ്ലാറ്റ്ഫോം കമ്പനിയായ ഇന്‍ഡിഫൈ ടെക്നോളജിയുമായി കൈ കോര്‍ക്കുന്നു. ഈ ഒത്തുചേരല്‍ ചെറുകിട- ഇടത്തരം വ്യാപാരികളുടെ ബിസിനസ്സും…

By :  Editor
Update: 2018-10-26 11:22 GMT
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബി2ബി സ്ഥാപനമായ കോബ്സ്റ്റേഴ്സ് ഇന്‍വോയിസ് ഡിസ്കൗണ്ടിങ്ങ് പ്ലാറ്റ്ഫോം കമ്പനിയായ ഇന്‍ഡിഫൈ ടെക്നോളജിയുമായി കൈ കോര്‍ക്കുന്നു. ഈ ഒത്തുചേരല്‍ ചെറുകിട- ഇടത്തരം വ്യാപാരികളുടെ ബിസിനസ്സും പണമിടപാടുകളും അനായാസകരമാക്കുന്നു. കൂടാതെ കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ കാലതാമസം കൂടാതെ എത്തിക്കുന്നു.
ആധുനിക സാങ്കേതിക വിദ്യ ഇന്ത്യയിലെ പ്രാദേശിക വ്യാപാരികള്‍ക്ക് വലിയൊരു മുതല്‍ കുട്ടാണ്. ഇത് കൂടുതല്‍ വ്യാപാര സാധ്യത ഉണ്ടാക്കുന്നു. ഇന്‍ഡിഫൈ ടെക്നോളജീസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടത്തില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്, കോര്‍പ്പറേറ്റുകള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നല്കുന്നതിലൂടെ അവര്‍ക്ക് സ്വന്തം ജോലികളിലേക്ക് കൂടുതല്‍ ശ്രദ്ധയേകാവുന്നതുമാണ് എന്ന് കോസ്റ്റേര്‍ സഹ സ്ഥാപകന്‍ കാര്‍ത്തിക് രാമയ്യ പറഞ്ഞു.

Similar News