നാഫോ കുവൈറ്റ് വനിതകള്‍ക്കായി മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : മാനസിക സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതിലൂടെ എങ്ങനെ സ്തനാര്‍ബുദം തടയാം എന്ന വിഷയത്തില്‍ നാഫോകുവൈറ്റിന്റെ വനിതാവിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു. നാഫോ റിക്രീയേഷന്‍ സെന്ററില്‍ നടന്ന…

By :  Editor
Update: 2018-11-17 01:03 GMT

കുവൈറ്റ് സിറ്റി : മാനസിക സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതിലൂടെ എങ്ങനെ സ്തനാര്‍ബുദം തടയാം എന്ന വിഷയത്തില്‍ നാഫോകുവൈറ്റിന്റെ വനിതാവിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു. നാഫോ റിക്രീയേഷന്‍ സെന്ററില്‍ നടന്ന സെമിനാര്‍ ഡോ.അഖില വിനോദ് നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. ശ്രീരഞ്ജിനിയുടെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ വനിതാ ചീഫ് കോര്‍ഡിനേറ്റര്‍ ജയലക്ഷ്മി പ്രമോദ് അധ്യക്ഷതവഹിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ സ്തനാര്‍ബുദത്തെക്കുറിച്ചും മാനസിക പിരിമുറുക്കത്തെക്കുറിച്ചും വിശദമായി ഡോ.അഖിലവിനോദ് പ്രഭാഷണം നടത്തി. ഡോ.വീണമേനോന്‍, ദര്‍ശന എന്നിവര്‍ സംസാരിച്ചു

Similar News