മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയോടു ചേർന്ന്പണിതീർത്ത ജലസംഭരണി ഉപയോഗശൂന്യമാകുന്നു
വടക്കാഞ്ചേരി: മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയോടു ചേർന്ന് വർഷങ്ങൾക്കു മുമ്പ് ലക്ഷങ്ങൾ ചിലവഴിച്ച് പണിതീർത്ത ജലസംഭരണി ഉപയോഗശൂന്യമായി കിടക്കുന്നു. ഏക്കർ കണക്കിന് സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ജലസംഭരണി ഇന്ന്…
വടക്കാഞ്ചേരി: മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയോടു ചേർന്ന് വർഷങ്ങൾക്കു മുമ്പ് ലക്ഷങ്ങൾ ചിലവഴിച്ച് പണിതീർത്ത ജലസംഭരണി ഉപയോഗശൂന്യമായി കിടക്കുന്നു. ഏക്കർ കണക്കിന് സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ജലസംഭരണി ഇന്ന് മെഡിക്കൽ കോളേജിലെ മാലിന്യവാഹിനിയായി മാറിയിരിക്കുകയാണ്.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണുകായെന്ന ലക്ഷ്യത്തോടെയാണ് ജലസംഭരണി പണികഴിപ്പിച്ചത്.ചുറ്റും കോൺക്രീറ്റ് ചെയ്ത് സംരക്ഷിച്ചിട്ടുള്ള ജലസംഭരണി ആദ്യകാലത്ത് പ്രയോജനപ്രദവുമായിരുന്നു. ഇവിടേ നിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്യുകയും ചെയ്തിരുന്നു എന്നാൽ മഴയില്ലാതായതോടെ അധികൃതർ ജലസംഭരണി പൂർണ്ണമായും തഴഞ്ഞു. വർഷങ്ങളായി ചുറ്റും കാട്ടുമൊന്തകളിൽ ചുറ്റപ്പെട്ടുകിടക്കുന്ന സംഭരണിയുടെ സമീപത്തായി അടി വരേ കോൺക്രീറ്റ് ചെയ്ത കിണറും സ്ഥിതി ചെയ്യുന്നു. ഈ കിണറിൽ നിന്നാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ വെള്ളം പമ്പു ചെയ്യുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുഴുവൻ മലിനജലവും, പൈപ്പിട്ട് ഈ ജലസംഭരണിയിലേക്കാണ് ഒഴുക്കിവിടുന്നത്. അതു കൊണ്ടു തന്നെ ഈ പ്രദേശം മുഴുവൻ ദുർഗന്ധപൂരിതമാണ്. ഈ വഴിയിലൂടെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയും സംജാതമായിട്ടുണ്ട്.ലക്ഷങ്ങൾ ചിലവഴിച്ച് പണിതീർത്ത ഈ ജലസംഭരണി ഉപയോഗയോഗ്യമാക്കാൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Report: സിന്ധുര നായർ
മികച്ച ഓഫറുകൾക്ക് ഇവിടെ ക്ലിക് ചെയ്യുക :https://cashkaro.com/shop/eveningkerala-exclusive-offers?r=1723171&utm_source=NewspaperTab&utm_medium=EveningKerala