സിപിഎമ്മുമായുള്ള ചര്‍ച്ച തള്ളി സന്ദീപ് വാര്യർ; ബിജെപിയിൽ സന്ദീപിനോടുള്ള അവഗണനയില്‍ അണികള്‍ക്കും പ്രതിഷേധം; പ്രചാരണത്തിൽ സജീവമാകാതെ സന്ദീപ് വാര്യർ
പാലക്കാട്: സി.പി.എമ്മുമായി ചര്‍ച്ചനടത്തിയെന്ന വാര്‍ത്ത തള്ളി ബി.ജെ.പി. സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍. അതേസമയം, പാര്‍ട്ടിയില്‍ ഏതെങ്കിലും തരത്തില്‍ അസംതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സന്ദീപ് തയ്യറായില്ല. താനൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സന്ദീപ് പറഞ്ഞു.
പ്രചാരണ രംഗത്ത് സന്ദീപ് സജീവമാകാത്തതോടെ സന്ദീപ് പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സന്ദീപ് സി.പി.എം. നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും വാര്‍ത്തവന്നു. എന്നാല്‍, ചര്‍ച്ച നടത്തിയെന്നത് തള്ളിയ സന്ദീപ്, പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയില്ല.
കഴിഞ്ഞ ദിവസം പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സന്ദീപിന് വേദിയില്‍ ഇരിപ്പിടം നല്‍കിയിരുന്നില്ല. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച സന്ദീപ് വേദിവിട്ടുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ബി.ജെ.പി. നേതൃത്വത്തിലെ പലരും സന്ദീപിനോട് മോശമായി സംസാരിച്ചുവെന്നും വിവരമുണ്ട്. കണ്‍വെന്‍ഷനുശേഷം ബി.ജെ.പി. പ്രചാരണത്തില്‍ സന്ദീപ് സജീവമല്ല. അതേസമയം, പാര്‍ട്ടിക്കുള്ളില്‍ യാതൊരുവിധ പ്രശ്നവുമില്ലെന്ന് ബി.ജെ.പി. സ്ഥാനാര്‍ഥി സി. കൃഷ്‌കുമാര്‍ പ്രതികരിച്ചു. അതിനിടെ കൃഷ്ണകുമാറിനെതിരെ വലിയ പ്രതിഷേധം അണികള്‍ക്കിടയില്‍ ഉയരുന്നുണ്ട്.
അതേ സമയം, സന്ദീപ് വാര്യര്‍ക്ക് എന്‍ഡിഎ കണ്‍വെന്‍ഷന്‍ വേദിയില്‍ കസേര നല്‍കാത്തത് ശരിയായില്ലെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പ്രതികരിച്ചു. പക്ഷേ അതുകൊണ്ടൊന്നും സന്ദീപ് പാര്‍ട്ടി വിട്ടുപോകില്ലെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു. സന്ദീപ് വാര്യര്‍ സംഘപരിവാറിന്റെ ഭാഗമായി തുടരുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന