ദേശീയ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന കേരള സ്കൂൾ ടീമിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ജേഴ്സി കൾ കൈമാറി

വടക്കാഞ്ചേരി: ദേശീയ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന കേരള സ്കൂൾ ടീമിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ജേഴ്സി കൾ കൈമാറി. എരുമപ്പെട്ടി പ്രസ്സ് ക്ലബ്ബ് ഓഫീസ്…

By :  Editor
Update: 2018-12-03 23:40 GMT

വടക്കാഞ്ചേരി: ദേശീയ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന കേരള സ്കൂൾ ടീമിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ജേഴ്സി കൾ കൈമാറി. എരുമപ്പെട്ടി പ്രസ്സ് ക്ലബ്ബ് ഓഫീസ് ഹാളിൽ വച്ച് ടീം ക്യാപ്റ്റൻ .. ആദിൽ അമൽ മന്ത്രി: എ.സി. മൊയ്തീനിൽ നിന്നും ജേഴ്സി ഏറ്റുവാങ്ങി. എരുമപ്പെട്ടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്ക്കൂൾ ഗ്രൗണ്ടിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. ഡിസംബർ 10 മുതൽ 15 വരേയുള്ള ദിവസങ്ങളിൽ കാശ്മീരി ലാ ണ് മത്സരം നടക്കുക. ഡിസംബർ 5ന് ടീം കാശ്മീരിലേക്ക് യാത്ര തിരിക്കും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് .എസ്സ്.ബസന്ത് ലാൽ, എരുമപ്പെട്ടിപഞ്ചായത്ത് പ്രസിഡൻ്റ്. മീ നാ ശലമോൻ, വൈസ് പ്രസിഡൻ്റ് .കെ.ഗോവിന്ദൻ കുട്ടി' കബീർ കടങ്ങോട്, കുഞ്ഞുമോൻ കരിയന്നൂർ തുടങ്ങിയവർ പങ്കെടുത്തു. പരിശീലകരായ : ആൻ്റണി ജോർജ്ജ്, പി.ദിലീപ്, മുഹമ്മദ് ഹനീഫാ മാസ്റ്റർ തുടങ്ങിയവരെ ചടങ്ങിൽ വച്ച് ആദരിച്ചു. പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ കെ.സി ഡേവീസ്, മാത്യൂസ്, റഷീദ് എരുമപ്പെട്ടി, കെ.കെ. മനോജ്, വേണു അമ്പലപ്പാട്ട് എന്നിവർ കായിക താരങ്ങൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

Similar News