ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ടാല്‍ക്കം പൗഡറില്‍ കാന്‍സറിന് കാരണമാകുന്ന ആസ്‌ബെറ്റോസ് ഘടകം ഉണ്ടെന്ന റിപ്പോർട്ടിൽ കംമ്പനിക്ക് ഓഹരിവിലയില്‍ പത്ത് ശതമാനത്തോളം ഇടിവ്

വാഷിംഗ്ടണ്‍: ആഗോള വ്യവസായ ഭീമന്‍മാരായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കംമ്പനിയുടെ ടാല്‍ക്കം പൗഡറില്‍ വര്‍ഷങ്ങളായി ആ​സ്ബ​റ്റോ​സ് ഘടകം ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. റോയിട്ടേഴ്സ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.…

By :  Editor
Update: 2018-12-16 21:50 GMT

വാഷിംഗ്ടണ്‍: ആഗോള വ്യവസായ ഭീമന്‍മാരായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കംമ്പനിയുടെ ടാല്‍ക്കം പൗഡറില്‍ വര്‍ഷങ്ങളായി ആ​സ്ബ​റ്റോ​സ് ഘടകം ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. റോയിട്ടേഴ്സ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഇൗ റിപ്പോര്‍ട്ടിനു പിന്നാലെ കംമ്പനിയുടെ ഓഹരിവിലയില്‍ പത്ത് ശതമാനത്തോളം ഇടിവ് വന്നു.
ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ടാല്‍ക്കം പൗഡറില്‍ ആസ്‌ബെറ്റോസ് ഘടകം അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്ത് വന്നിരുന്നു. ഇത് കാന്‍സറിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടി നിരവധി കേസുകള്‍ കമ്പനിക്കെതിരേ നിലനില്‍ക്കുന്നതിനിടെയാണ് റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
1971 മുതല്‍ ടാല്‍ക്കം പൗഡറില്‍ ആ​സ്ബെ​റ്റോ​സ് ഘടകം ഉപയോഗിച്ചു വരുന്നതായി കംമ്പനിക്കു അറിയാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ട് നിഷേധിച്ച്‌ ജോ​ണ്‍​സ​ന്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ന്‍റെ അഭിഭാഷകര്‍ രംഗത്തെത്തി. റോയിട്ടേഴ്സിലെ ലേഖനം തെറ്റാണെന്നും കംമ്പനിയെ തകര്‍ക്കാന്‍ ലക്ഷ്യംവച്ചുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നുമാണ് അഭിഭാഷകര്‍ പറഞ്ഞത്.

Similar News