പിണറായി സർക്കാരിന് തിരിച്ചടി ;ത​ന്ത്രി​ക്കെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യം ഉ​ട​ന്‍ പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

ദില്ലി: ഭരണഘടന ബെഞ്ച് ഇടക്കിടക്ക് ചേരാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഭരണഘടന ബഞ്ച് അടിക്കടി സംഘടിപ്പിക്കാനും പുനസംഘടിപ്പിക്കാനും ആകില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരെ അറിയിച്ചത്. തന്ത്രിക്ക് എതിരായ കോടതിയലക്ഷ്യ…

By :  Editor
Update: 2019-01-03 00:54 GMT

ദില്ലി: ഭരണഘടന ബെഞ്ച് ഇടക്കിടക്ക് ചേരാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഭരണഘടന ബഞ്ച് അടിക്കടി സംഘടിപ്പിക്കാനും പുനസംഘടിപ്പിക്കാനും ആകില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരെ അറിയിച്ചത്. തന്ത്രിക്ക് എതിരായ കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കോടതി ഭരണഘടനാ ബെഞ്ച് ഇടക്കിടയ്ക്ക് ചേരാനാകില്ലെന്ന് അറിയിച്ചത്.

മാത്രമല്ല ശബരിമല കേസ് ജനുവരി 22ന് കേസ് പരിഗണിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നെന്നും അന്ന് ചേരുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതിന് മുമ്പ് ശബരിമലക്കേസ് കേൾക്കാനാകില്ലെന്നും സുപ്രീംകോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി.

Similar News