ലെഡ് അടങ്ങിയ മാഗി ന്യൂഡിൽസ് കുട്ടികൾ ഉൾപ്പെടെയുള്ളവർ എന്തിനു കഴിക്കണമെന്ന് സുപ്രീംകോടതി

നെസ്‌ലെ കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ലെഡ് അടങ്ങിയ മാഗി ന്യൂഡിൽസ് കുട്ടികൾ ഉൾപ്പെടെയുള്ളവർ എന്തിനു കഴിക്കണമെന്ന് സുപ്രീംകോടതി ചോദിച്ചു. കേസ് ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ…

By :  Editor
Update: 2019-01-04 03:48 GMT

നെസ്‌ലെ കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ലെഡ് അടങ്ങിയ മാഗി ന്യൂഡിൽസ് കുട്ടികൾ ഉൾപ്പെടെയുള്ളവർ എന്തിനു കഴിക്കണമെന്ന് സുപ്രീംകോടതി ചോദിച്ചു. കേസ് ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ തീർപ്പിന് വിട്ടു.വ്യാപാരത്തിലെ ക്രമക്കേട്, വഴി തെറ്റിക്കുന്ന പരസ്യങ്ങൾ, ലേബലിലെ തെറ്റായ വിവരങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരാണ് നെസ്ലെക്കെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 2015ൽ മാഗി ക്കെതിരായ കമ്മീഷൻ നടപടികൾ നിർത്തിവയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടർന്നു മാഗിയുടെ സാമ്പിൾ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മൈസൂരിലെ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനു നിർദേശവും നൽകി.ഇവർ തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ടാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂട്, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് വിശദമായി പരിശോധിച്ചത്.

Similar News