സംവരണ ബില്ലില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ പരിഹസിച്ച് വി.ടി. ബല്‍റാം
സംവരണ ബില്ലില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ പരിഹസിച്ച് വി.ടി. ബല്‍റാം എംഎല്‍എ. ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാണ്. തൊലിപ്പുറത്തുള്ള നവോത്ഥാനമേ നമുക്ക് പറഞ്ഞിട്ടുള്ളുവെന്നും പരിഹാസരൂപേണ ബല്‍റാം…
സംവരണ ബില്ലില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ പരിഹസിച്ച് വി.ടി. ബല്‍റാം എംഎല്‍എ. ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാണ്. തൊലിപ്പുറത്തുള്ള നവോത്ഥാനമേ നമുക്ക് പറഞ്ഞിട്ടുള്ളുവെന്നും പരിഹാസരൂപേണ ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ശബരിമലയില്‍ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥര്‍ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.