കല്ലംപാറ പതികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വാ മഹോൽസവം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു

വടക്കാഞ്ചേരി: കല്ലംപാറ പതികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വാ മഹോൽസവം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. കാലത്ത് ഗണപതി ഹോമം, ലളിത സഹസ്രാ നാമാർച്ചന, വിഷ്ണു സഹസ്രനാമാർച്ചന എന്നിവയും,…

By :  Editor
Update: 2019-01-16 03:23 GMT

വടക്കാഞ്ചേരി: കല്ലംപാറ പതികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വാ മഹോൽസവം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. കാലത്ത് ഗണപതി ഹോമം, ലളിത സഹസ്രാ നാമാർച്ചന, വിഷ്ണു സഹസ്രനാമാർച്ചന എന്നിവയും, പറ പുറപ്പാടും ഉണ്ടായി. ഉച്ചയ്ക്ക് ഒരു മണിയ്ക്കായിരുന്നു പൂര പുറപ്പാട്, രണ്ടിന് ശ്രീ നാരായണ ഗുരുമന്ദിരത്തിൽ നിന്ന് ഗജവീരൻ്റെ അകമ്പടിയോടുകൂടി നാദ താളത്തിലാറാടിച്ച് പഞ്ചവാദ്യത്തോടു കൂടി കൂട്ടി എഴുന്നള്ളിപ്പ് ഉണ്ടായി. തുടർന്ന് നിറമാല, ചുറ്റുവിളക്ക്, ഭജന എന്നിവയും, കൊച്ചിൻഗാന നിശഓർക്കസ്ട്രയുടെ ഗാനമേളയും ഉണ്ടായി. തായമ്പകയിൽ നാദവിസ്മയം തീർത്ത് മച്ചാട് രജ്ഞിത്തിൻ്റെനേതൃത്വത്തിൽ തായമ്പകയും അരങ്ങേറി. ഭക്തി വിശ്വാസ ലഹരിയിൽ നിരവധി ഭക്തജനങ്ങൾ പ്രസാദ ഊട്ടിൽ കണ്ണികളായി

Tags:    

Similar News