നവോത്ഥാന സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശനെതിരെ പ്രതികരണവുമായി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ രംഗത്ത്
വോത്ഥാന സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശനെതിരെ പ്രതികരണവുമായി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ രംഗത്ത്. മതില്‍ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സമൂഹത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. ഇത് എതിരാളികള്‍ക്ക് ആയുധമായെന്നും…
വോത്ഥാന സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശനെതിരെ പ്രതികരണവുമായി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ രംഗത്ത്. മതില്‍ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സമൂഹത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. ഇത് എതിരാളികള്‍ക്ക് ആയുധമായെന്നും പുന്നല ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. ആശയക്കുഴപ്പം ദൂരീകരിക്കേണ്ട ഉത്തരവാദിത്തം വെള്ളാപ്പള്ളിക്കുണ്ടെന്നും ജാഗ്രതപാലിക്കേണ്ടിയിരുന്നു. പുന്നല പറഞ്ഞു.
വനിതാ മതിലിന്റെ സംഘാടകരായി തുടങ്ങിയ നവോത്ഥാന സമിതി ഹൈന്ദവ സംഘടനകളുടെ ഒരു സ്ഥിരം പ്ലാറ്റ്‌ഫോമാക്കുകയെന്നതായിരുന്നു എല്‍.ഡി.എഫ് ലക്ഷ്യം. എന്‍.എസ്.എസ് പൂര്‍ണ്ണമായും സി.പി.എമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റുള്ള ഹൈന്ദവ ജാതി സംഘടനകളുടെ പിന്തുണ സി.പി.എമ്മിന് അത്യാവശ്യവുമായിരുന്നു. എന്നാല്‍ അതിനിടയിലാണ് നവോത്ഥാന സമിതിയിലെ സംഘടനകള്‍ തന്നെ പരസ്പരം വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.