വ്യാജ ഗ്രൂപ്പുകള്‍ക്കും പേജുകള്‍ക്കും കൂച്ചുവിലങ്ങുമായി ഫെയ്‌സ്ബുക്ക്

വ്യാജ ഗ്രൂപ്പുകള്‍ക്കും പേജുകള്‍ക്കും കൂച്ചുവിലങ്ങുമായി ഫെയ്‌സ്ബുക്ക്. കമ്യൂണിറ്റി നിര്‍ദേശങ്ങള്‍ പാലിക്കുന്നതാണെങ്കില്‍ പോലും വ്യാജമായവയാണെങ്കില്‍ നീക്കം ചെയ്യുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഫെയ്‌സ്ബുക്കില്‍ ചട്ടവിരുദ്ധമായി ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുന്നവരെയും നിരീക്ഷിക്കും.…

By :  Editor
Update: 2019-01-25 03:22 GMT

വ്യാജ ഗ്രൂപ്പുകള്‍ക്കും പേജുകള്‍ക്കും കൂച്ചുവിലങ്ങുമായി ഫെയ്‌സ്ബുക്ക്. കമ്യൂണിറ്റി നിര്‍ദേശങ്ങള്‍ പാലിക്കുന്നതാണെങ്കില്‍ പോലും വ്യാജമായവയാണെങ്കില്‍ നീക്കം ചെയ്യുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഫെയ്‌സ്ബുക്കില്‍ ചട്ടവിരുദ്ധമായി ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുന്നവരെയും നിരീക്ഷിക്കും. പോസ്റ്റുകളില്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയവ ഉടമയെ അറിയിക്കാന്‍ സാധിക്കുന്ന പുതിയ ടാബ് പേജില്‍ ഉള്‍പ്പെടുത്തുമെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു.ഇതനുസരിച്ച് പ്രകോപിപ്പിക്കുന്ന പോസ്റ്റുകള്‍, നഗ്നത പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍, വ്യക്തികളെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പോസ്റ്റുകള്‍ എന്നിവയ്ക്ക് വിലക്ക് വരും.

Tags:    

Similar News