സ്വയംഭോഗം ആരോഗ്യത്തിന് നല്ലതോ ചീത്തയോ ?

കൗമാര പ്രായം മുതല്‍ കേട്ടും പരിചയിച്ചും വരുന്ന വാക്കുകളാണ് സ്വയംഭോഗം എന്നത്. പലര്‍ക്കും ഇപ്പൊഴും അതില്‍ സംശയങ്ങളുണ്ടാകാറുണ്ട്. അത് നല്ലതാണോ, ശരീരത്തിന് ദോഷമാണോ തുടങ്ങിയ കാര്യങ്ങള്‍. ഏതൊരു…

By :  Editor
Update: 2019-01-31 03:43 GMT

കൗമാര പ്രായം മുതല്‍ കേട്ടും പരിചയിച്ചും വരുന്ന വാക്കുകളാണ് സ്വയംഭോഗം എന്നത്. പലര്‍ക്കും ഇപ്പൊഴും അതില്‍ സംശയങ്ങളുണ്ടാകാറുണ്ട്. അത് നല്ലതാണോ, ശരീരത്തിന് ദോഷമാണോ തുടങ്ങിയ കാര്യങ്ങള്‍. ഏതൊരു പ്രവൃത്തിയേയും പോലെ സ്വയം ഭോഗത്തിനും അതിന്റേതായ ഗുണദോഷങ്ങളുണ്ട് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

സ്വയംഭോഗം ആരോഗ്യത്തിനു ഹാനികരമല്ല. മിതമായ രീതിയില‍ാണെങ്കിൽ ശരീരത്തിനു നല്ലതുമാണ്. വിവാഹശേഷവും ചെയ്യാം–പ്രത്യേകിച്ചും ഇണയ്ക്ക് സെക്സ് അന്നു വേണ്ട എന്നാണെങ്കിൽ,പല മതവിശ്വാസ പ്രകാരവും സ്വയം ഭോഗം ഒരു തെറ്റാണെന്ന് പഠിപ്പിക്കാറുണ്ട്. എന്നാല്‍ പലരും ലൈംഗികതാല്‍പര്യങ്ങള്‍ ഒരു പരിധി വരെ തൃപ്തിപ്പെടുത്താനുള്ള ഒരു വഴിയായാണ് സ്വയംഭോഗത്തെ കാണുന്നത്. ഇക്കാര്യത്തില്‍ സ്ത്രീ- പുരുഷ ഭേദമില്ലെങ്കിലും സ്വയംഭോഗത്തില്‍ ഏര്‍പ്പെടുന്നത് കൂടുതലും പുരുഷന്മാരാണ്.

സ്വയംഭോഗം സ്‌ട്രെസ്‌ കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറന്തള്ളാന്‍ സഹായിക്കും. ഇത്‌ സ്‌ട്രെസ്‌ കുറയ്‌ക്കുമെന്നാണ് വിലയിരുത്തൽ, പുരുഷന്മാരില്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാനും സ്വയംഭോഗം നല്ലതാണ്‌. ബീജങ്ങളുടെ ചലനശേഷി വര്‍ദ്ധിപ്പിയ്ക്കുവാനും സ്വയംഭോഗം നല്ലതാണ് എന്നാണ് പറയപ്പെടുന്നത്..ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും അമിതമായ സ്വയംഭോഗം കൊണ്ടുണ്ടാകുന്ന ഒരു പ്രശ്‌നമാണ്.വൈബ്ര‍േറ്റർ ഉപയോഗിച്ചു യോനിയിൽ അധികം ഉള്ളിൽ കടത്തിയുള്ള സ്ത്രികളുടെ സ്വയംഭോഗം ഭാവിയിൽ ചിലപ്പോൾ പ്രശ്‌നമായേക്കാം ,
അമിതമായ സ്വയംഭോഗം അതിനോട് അടിമത്തസ്വഭാവമുളവാക്കുമെന്നതിനാൽ സ്വയം ഒരു നിയന്ത്രണമുള്ളത് നല്ലതാണ്

Similar News