ഇന്ത്യയുടെ ക്ഷേത്രസംസ്കാരവും പൈതൃകവും തേടി സ്കൂട്ടറിൽ 2,000 കിലോമീറ്റർ യാത്രചെയ്ത് മരിയ എന്ന ഫ്രഞ്ചുകാരി

ഇന്ത്യയുടെ ക്ഷേത്രസംസ്കാരവും പൈതൃകവും തേടി സ്കൂട്ടറിൽ 2,000 കിലോമീറ്റർ യാത്രചെയ്ത് മരിയ എന്ന ഫ്രഞ്ചുകാരി,2008-ലാണ് മരിയ ആദ്യമായി ഇന്ത്യയിലെത്തിയത്.ഇന്ത്യയുടെ ആത്മീയതയിലും സംഗീതത്തിലും ആകൃഷ്ടയായാണ് അവർ മുംബൈയിൽ വിമാനമിറങ്ങിയത്.…

By :  Editor
Update: 2019-02-08 05:12 GMT

ഇന്ത്യയുടെ ക്ഷേത്രസംസ്കാരവും പൈതൃകവും തേടി സ്കൂട്ടറിൽ 2,000 കിലോമീറ്റർ യാത്രചെയ്ത് മരിയ എന്ന ഫ്രഞ്ചുകാരി,2008-ലാണ് മരിയ ആദ്യമായി ഇന്ത്യയിലെത്തിയത്.ഇന്ത്യയുടെ ആത്മീയതയിലും സംഗീതത്തിലും ആകൃഷ്ടയായാണ് അവർ മുംബൈയിൽ വിമാനമിറങ്ങിയത്. ബെൽജിയത്തിൽ സംഗീതോപകരണങ്ങളുടെ ഷോപ്പിലുള്ള ജോലി രാജിവെച്ചാണ് ഇവർ ഇന്ത്യയെ അറിയാൻ ഇവിടെ എത്തിയത്.ഫ്രാൻസിലെ വീട് വാടകയ്ക്ക് കൊടുത്ത് അതിലെ വരുമാനംകൊണ്ടാണ് ഇവർ യാത്രചെയ്യുന്നത്.

വർഷത്തിൽ മൂന്നുമുതൽ ആറുമാസം വരെ അവർ ഇന്ത്യയിലുടനീളം സഞ്ചരിക്കും. തിരിച്ച് നേപ്പാളിലേക്കും മറ്റ് രാഷ്ട്രങ്ങളിലേക്കും പോകും. മുംബൈ, ഗുജറാത്ത്, ബനാറസ്, കർണാടക, ആന്ധ്രാപ്രദേശ്, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇവർ സഞ്ചരിച്ചത് ടി.വി.എസ്. എക്സൽ സ്കൂട്ടറിലാണ്.ഒരു മാസമായി ഇവർ കേരളത്തിലെത്തിയിട്ട്.കരിങ്കാളിയാണ് മരിയയുടെ ഇഷ്ടദൈവം. ശരീരത്തിൽ ഇവർ പച്ചകുത്തിയിട്ടുമുണ്ട്. ഹിന്ദുസ്ഥാനി, കർണാട്ടിക്‌ സംഗീതത്തിലും ഇവർ തത്പരയാണ്.അവിവാഹിതയാണ് ഈ സഞ്ചാരി

Similar News