എരിതീയിൽ എണ്ണയൊഴിക്കാനില്ല, എൻ്റെ സ്വകാര്യതയെ ബഹുമാനിക്കൂ'; വിവാഹമോചനത്തിൽ മോഹിനി
By : Evening Kerala
Update: 2024-11-24 03:43 GMT
സംഗീത സംവിധായകൻ എ.ആർ. റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നു എന്ന വാർത്ത സംഗീതലോകത്തും ആരാധകരിലും ഏറെ നടുക്കമുണ്ടാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ റഹ്മാന്റെ ട്രൂപ്പിലെ അംഗവും പ്രശസ്ത ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ താന്‍ വിവാഹബന്ധം വേര്‍പിരിഞ്ഞതായി അറിയിച്ചു. ഇതോടെ എ.ആർ. റഹ്മാന്റെ വിവാഹമോചനത്തിന് ഇതുമായി ബന്ധമുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങി. ഇപ്പോൾ ഈ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹിനി.
എല്ലാം വെറും അഭ്യൂഹങ്ങളാണെന്ന് മോഹിനി ഡേ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. തൻ്റെ സ്വകാര്യതയെ മാനിക്കണമെന്ന് അവർ എല്ലാവരോടും അഭ്യർത്ഥിച്ചു. അടിസ്ഥാനരഹിതമായ കിംവദന്തികളോട് പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു