സ്വദേശിവത്കരണവുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയവും

സ്വദേശിവത്കരണ നടപടികളുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. വിവിധ ആശുപത്രികളിലെ 200 വിദേശ നഴ്സുമാർക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഘട്ടം ഘട്ടമായി മന്ത്രാലയത്തിൽ സ്വദേശിവത്കരണ…

By :  Editor
Update: 2019-02-14 23:44 GMT

സ്വദേശിവത്കരണ നടപടികളുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. വിവിധ ആശുപത്രികളിലെ 200 വിദേശ നഴ്സുമാർക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഘട്ടം ഘട്ടമായി മന്ത്രാലയത്തിൽ സ്വദേശിവത്കരണ നടപടികൾ തുടരുകയാണ്. ബുറൈമി, ഖസബ്, ജാലാൻ ബനീ ബുഅലി, സൊഹാർ, കസബ്, ഹൈമ, സീബ്, ബോഷർ, ഖൗല റോയൽ ആശുപത്രി എന്നീ ആശുപത്രികളിലാണ് സ്വദേശി നഴ്സുമാരെ നിയമിച്ച് തുടങ്ങിയത്. ജോലിയുടെ വിശദ വിവരങ്ങൾ, അക്കാദമിക് യോഗ്യതകൾ തുടങ്ങിയ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർദിഷ്ട യോഗ്യതയുള്ളവർ മാർച്ച് മൂന്ന് മുതൽ 14 വരെയാണ് അപേക്ഷിക്കേണ്ടത്. അതേ സമയം വിദേശ നഴ്സുമാരിൽ ആർക്കും പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതായി വിവരമില്ല.

Similar News