സ്വര്‍ണവില പവന് കാല്‍ ലക്ഷം രൂപ കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു ഗ്രാം സ്വര്‍ണത്തിന് 3,145 രൂപ എന്ന നിരക്കില്‍ പവന് 25,160 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ വില വര്‍ധനയാണ്…

By :  Editor
Update: 2019-02-20 04:32 GMT

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു ഗ്രാം സ്വര്‍ണത്തിന് 3,145 രൂപ എന്ന നിരക്കില്‍ പവന് 25,160 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ വില വര്‍ധനയാണ് സ്വര്‍ണം കാല്‍ ലക്ഷം രൂപ കടക്കാന്‍ കാരണം.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ വര്‍ധനയാണ് സ്വര്‍ണം പവന് കാല്‍ ലക്ഷം രൂപ കടക്കാന്‍ കാരണം. ഇന്നലെ ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമായിരുന്നു സ്വര്‍ണത്തിന്റെ നിരക്ക്. 240 രൂപയാണ് ഒരു ദിവസം കൊണ്ട് പവന് കൂടിയത്. രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണത്തിന് ഡിമാന്റ് വര്‍ധിച്ചതും വിപണിയില്‍ സ്വര്‍ണവില ഉയരാന്‍ കാരണമായി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്തെ സ്വർണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

Similar News