പെരിയ ഇരട്ടക്കൊലയ്ക്കുപിന്നിൽ ക്വട്ടേഷൻ സംഘമോ ?

പെരിയ ഇരട്ടക്കൊലയ്ക്കുപിന്നിൽ ക്വട്ടേഷൻ സംഘമെന്നു പോലീസിന് സംശയം.സി.പി.എം. ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരൻ അറസ്റ്റിലായെങ്കിലും ആസൂത്രിതമായി ഇത്തരം കൊലയ്ക്ക് നേതൃത്വം നൽകാൻ അയാൾക്ക് കഴിയില്ലെന്നാണ് പറയപ്പെടുന്നത്,കൊലനടന്ന സ്ഥലം,…

By :  Editor
Update: 2019-02-20 22:33 GMT

പെരിയ ഇരട്ടക്കൊലയ്ക്കുപിന്നിൽ ക്വട്ടേഷൻ സംഘമെന്നു പോലീസിന് സംശയം.സി.പി.എം. ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരൻ അറസ്റ്റിലായെങ്കിലും ആസൂത്രിതമായി ഇത്തരം കൊലയ്ക്ക് നേതൃത്വം നൽകാൻ അയാൾക്ക് കഴിയില്ലെന്നാണ് പറയപ്പെടുന്നത്,കൊലനടന്ന സ്ഥലം, സമയം, കൊലപാതകത്തിന്റെ രീതി, വെട്ടിന്റെ പ്രത്യേകത, പ്രതികളെത്തിയ വാഹനം എന്നിവയൊക്കെ, പ്രത്യേകസംഘത്തെ കൊലയ്ക്ക് ഉപയോഗിച്ചെന്ന സംശയം ബലപ്പെടുത്തുന്നവയാണ്,പീതാംബരന്റെ വൈരാഗ്യം തന്നെയാണ് കൊലയ്ക്ക് പ്രേരണയായതെന്ന് ഉറപ്പാണ്. എന്നാല്‍ കൊല നടത്താന്‍ കണ്ണൂരില്‍ നിന്ന് പ്രൊഫഷണലുകളെത്തിയെന്നാണ് സൂചന. ഇവരെ രക്ഷിച്ചെടുക്കാന്‍ എല്ലാം പീതാംബരനെ ബലിയാട് ആക്കുകയാണ് സിപിഎം.എന്നാണ് പൊതുവെയുള്ള ആരോപണം, അതുകൊണ്ടാണ് പ്രതിയുടെ കുറ്റസമ്മതവും തെളിവെടുക്കലുമെല്ലാം അതിവേഗം നടക്കുന്നത് എന്നും ആരോപണമുണ്ട്.
വട്ടിപ്പലിശ ഗുണ്ടാസംഘങ്ങൾ, മദ്യക്കടത്തുകാർ, കോഴിക്കടത്തുകാർ തുടങ്ങിയ സംഘങ്ങളെ പലപ്പോഴും രാഷ്ട്രീയക്കാർ പണംനൽകി ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാർട്ടികൾ പരിശീലനം നൽകിയ സംഘങ്ങളും കണ്ണൂരിൽ ഉണ്ടായിരുന്നു. വെള്ളമില്ലാത്ത കിണറ്റില്‍ കിടന്നിരുന്ന, പൂര്‍ണമായും തുരുമ്പിച്ച വടിവാള്‍ കൊലയ്ക്ക് ഉപയോഗിച്ചതാണോയെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്,കൊല്ലപ്പെട്ട ഒരാളുടെ കഴുത്ത് അറ്റുപോയിരുന്നു. മറ്റൊരാളിന്റെ തലയോട്ടി വെട്ടേറ്റ് പിളർന്നിരുന്നു ഈ വാള് കൊണ്ട് ഇതൊക്കെ ചെയ്യാൻ സാധിക്കുമോ എന്നത് ഒരു സംശയമായി നില നില്കുന്നു,ഇത് കൊണ്ടുതന്നെ ഈ കൊലകൾക്കു പിന്നിൽ ക്വട്ടേഷൻ സംഘമെന്നുള്ള സംശയം ഏറിവരികയാണ്.

Similar News