തൃശൂർ: മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന് പിന്നാലെയാണ് സംഭവം. ഗുരുവായൂർ നെന്മിനിയിലാണ് ആക്രമണം നടന്നത്. നെന്മിനി പുതുക്കോട് വീട്ടിൽ ഉണ്ണികൃഷ്ണനാണ് (60) വെട്ടേറ്റതെന്ന് പൊലീസ് അറിയിച്ചു. മകൻ സുഭാഷ് ആണ് മദ്യലഹരിയിൽ അച്ഛനെ ആക്രമിച്ചത്. തലയിൽ വെട്ടേറ്റ ഉണ്ണികൃഷ്ണനെ ഗുരുവായൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.